കോതമംഗലം: ലോക ആയുർവേദ ദിനചാരണത്തിന്റെ ഭാഗമായി തെക്കിനി കൃപ കൃപ ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ksrtc കോതമംഗലം ഡിപ്പോയിൽ ഔഷധ ചെടി നട്ട് ആചരിച്ചു. കേരള സർക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി മാലിന്യ മുക്ത കേരളം പരിപാടിയുടെ ഭാഗമായി ksrtc ഡിപ്പോകളിൽ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങളിൽ പൊതുജനങ്ങൾക്ക് പ്രയോജനകരമാകുന്ന വിവിധ പരിപാടികൾ ക്കാണ് കോതമംഗലം ഡിപ്പോയിൽ തുടക്കം കുറിച്ചിട്ടുള്ളത്.
ഡിപ്പോയിൽ നടന്ന ദിനാചരണ പരിപാടി അശോക തൈ നട്ടുകൊണ്ട് കോതമംഗലം മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ ഉത്ഘാടനം ചെയ്തു. ഡിപ്പോ അസിസ്റ്റന്റ് ട്രാൻസ്‌പോർട് ഓഫീസർ ശ്രീനി ജമുദ്ദീൻ ജനറൽ ക്യാരിയേജ് ഇൻസ്‌പെക്ടർ അനസ് ഇബ്രാഹിം സുപ്രണ്ട് ബിജി ജോസ് ADE ജോൺസൺ രമേശ് ബി വെഹിക്കിൾ സൂപ്പർവൈസർ പ്രീറ്റസി പോൾ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോക്ടർ ഹരികൃഷ്ണൻ ടി. പി., മാനേജിങ് പാർട്ണർ ഡോക്ടർ രോഷ്നി ഹരി, മാനേജർ പി. എം. ശശികുമാർ എന്നിവർ സംസാരിച്ചു.
