കോതമംഗലം: മരം ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. പുന്നേക്കാട് കണ്ണന്ത്ര പ്രതീഷ് ചന്ദ്രന്‍ (42) ആണ് മരിച്ചത്. ശനിയാഴ്ച അടിമാലിയില്‍ ജോലിസ്ഥലത്ത് മരം മുറിക്കുന്നതിനിടെ പ്രതീഷിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: സന്ധ്യ. മക്കള്‍: നിഷിമ, നിരഞ്ജന്‍, നിത്യ.






















































