കോതമംഗലം : കോട്ടപ്പടി -പിണ്ടിമന പഞ്ചായത്തുകളിലെ വന്യമൃഗശല്യത്തെ പ്രതിരോധിക്കുന്നതിന് 3.25 കോടി രൂപ ചിലവഴിച്ചു നിർമ്മിക്കുന്ന 30 കിലോമീറ്റർ ഡബിൾ ലൈൻ ഹാങ്ങിങ് ഫെൻസിങ്ങിന്റെ പ്രവർത്തി ആരംഭിക്കുന്നു. പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ അയനിച്ചാൽ നിന്നും ആരംഭിച്ച വേട്ടാമ്പാറ കടുക്കാസിറ്റി, പിച്ചപ്ര, കുളങ്ങാട്ടുകുഴി, കോട്ടപ്പടി പഞ്ചായത്തിലെ വാവേലി, കോട്ടപ്പാറ, കൂവക്കണ്ഠം, തോണിച്ചാൽ, കണ്ണക്കട, കൊളക്കാടൻ തണ്ട്, കുത്തുകുഴി വഴി വേങ്ങൂർ പഞ്ചായത്തിലെ മേയ്ക്കപ്പാല, കണിച്ചാട്ടുപാറ, വാവലുപ്പാറ, പാണിയേലി വഴി പോരിൽ അവസാനിക്കുന്ന നിലയിലും വേട്ടാംമ്പാറ അയനിച്ചാൽ മുതൽ ഓൾഡ് ഭൂതത്താൻകെട്ട് വരെ പുഴ തീരത്തുകൂടിയും പൂർണമായി കവർ ചെയ്യുന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഏറ്റവും ഫലപ്രദമായ ഡബിൾ ലൈൻ ഹാങ്ങിങ് ഫെൻസിങാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്നത്.
ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ആരംഭിക്കുന്നതിനു മുന്നോടിയായി വേട്ടാംപാറ, പിച്ചപ്ര പ്രദേശങ്ങളിൽ ആൻ്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഫോറെസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. 1.8.2023 മുതൽ 31.5.24 വരെയുള്ള കാല പരിധിയിൽ 155 ഹെക്ടർ അക്വേഷ്യ തോട്ടങ്ങൾ മുറിച്ചുമാറ്റിയിട്ടുള്ളതായും,ഫെൻസിംഗ് സ്ഥാപിക്കുന്നതോടനുബന്ധിച്ച് സമീപപ്രദേശങ്ങളിൽ വരുന്ന അക്വേഷ്യ മരങ്ങൾ സമയബന്ധിതമായി മുറിച്ചു മാറ്റുന്നതിന് യോഗത്തിൽ ധാരണയായി.പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് എം എൽ എ അഭ്യർത്ഥിച്ചു. എം എൽ എയോടൊപ്പം കോട്ടപ്പടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി,പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, ജില്ല പഞ്ചായത്ത് മെമ്പർ റഷീദ സലിം, ബ്ലോക്ക് മെമ്പർ ലിസ്സി ജോസഫ്, വാർഡ് മെമ്പർമാരായ എസ്.എം അലിയാർ,ബേസിൽ എൽദോസ്, സിബി പോൾ,ലത ഷാജി,കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആർ.അധീഷ് , മേയ്ക്കപ്പാല ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ മനോജ് കുമാർ,എസ്.എഫ്.ഒ ബിജു വി ആർ ,ബി എഫ് ഒ സനോജ് കെ,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ
എം.എം. ജോസഫ്, റ്റി.സി മാത്യു,സജീവ് നാരായണൻ, ജോബി അറയാനിയ്ക്കൽ,അജിലാൽ മീരാൻ,ജോളി ജോർജ്ജ്,ഇ. കെ. ചന്ദ്രൻ,എം. എസ്. അബ്രാഹം,ഷിനി മംഗലത്ത് എന്നിവരും പ്രദേശവാസികളും സന്നിഹിതരായിരുന്നു .
