കോതമംഗലം: മാലിപ്പാറ – വെററിപ്പാറ റോഡിലും വീടുകൾക്ക് സമീപവും കാട്ടാനയിറങ്ങി. പ്രദേശത്ത് വ്യാപക കൃഷി നാശം വരുത്തി. മാലിപ്പാറ കുറ്റിമാക്കൽ ജോണിയുടെ കൃഷിയിടത്തിൽ കുലച്ച വാഴകളും ഇഞ്ചി ഉൾപ്പടെയുള്ള മറ്റ് കൃഷികളും കാട്ടാന നശിപ്പിച്ചു. സമീപത്തെ തടത്തിൽ ഫാമിലും മറ്റ് കൃഷിയിടങ്ങളിലും നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ഈ ഭാഗത്ത് ആദ്യമായാണ് കാട്ടാനകൾ നാശമുണ്ടാക്കുന്നത്. കർഷകർ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
