കോതമംഗലം: മാമലകണ്ടം എളംബ്ലാശ്ശേരി ആദിവാസി ഉന്നതിയില്‍ രണ്ടാഴ്ചയായി കാട്ടാന ശല്യം രൂക്ഷം. പ്രദേശത്ത് വ്യാപക കൃഷി നാശം വരുത്തി. വെള്ളിയാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം എത്തിയ കാട്ടാനകള്‍ നികര്‍ത്തില്‍ ദാസിന്റെ വീട്ടുമുറ്റത്തെത്തി കൃഷിനാശം വരുത്തി. ശിവദാസ് എന്ന ആളാണ് ഇവിടെ വാടകക്ക് താമസിക്കുന്നത്. ശിവദാസ് സമീപത്തെ മറ്റൊരു വീട്ടില്‍ മരണാന്തര ചടങ്ങുമായി ബന്ധപ്പെട്ട് പോയിരിക്കുകയായിരുന്നു. ഇന്ന് രാവിലെ എത്തിയപ്പോഴാണ് വീടിന് സമീപത്തെ കവുങ്ങും കുരുമുളക് ചെടിയുമെല്ലാം നശിപ്പിച്ചിരിക്കുന്നത് കണ്ടത്. കീരിപ്ലായ്ക്കല്‍ ഡോ. ജോസ്മോന്‍ ജോര്‍ജിന്റെ കൃഷിയിടത്തിലെ നിരവധി തെങ്ങും കവുങ്ങും വാഴകളും നശിപ്പിച്ചിട്ടുണ്ട്.
