കോതമംഗലം : മാലിപ്പാറയില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകൾ മതിലും തകര്‍ത്ത് കൃഷിയും നശിപ്പിച്ചു.
പിണ്ടിമന പഞ്ചായത്തിലെ മാലിപ്പാറയില്‍ കടവുങ്കല്‍ സിജു ലൂക്കോസിന്‍റെ കൃഷിയിടത്തിൽ വ്യാഴാഴ്ച രാത്രിയെത്തിയ ആനകളാണ് മതിലും തകര്‍ത്തു,കൃഷിയും നശിപ്പിച്ചത്.അന്‍പതോളം ചുവട് കപ്പ ആനകള്‍ പിഴുതെടുത്തിട്ടുണ്ട്.രണ്ട് ആനകളാണുണ്ടായിരുന്നത്.പൊതുമരാമത്ത് റോഡിലൂടെ വന്ന ആനകള്‍ മതില്‍ തകര്‍ത്താണ് കൃഷിയിടത്തില്‍ കയറിയത്.സമീപത്തെ മറ്റ് കൃഷിയിടങ്ങളിലും ആനകള്‍ കടന്നുകയറി.പൈനാപ്പിളും റ്മ്പൂട്ടാനുമെല്ലാം നശിപ്പിച്ചവയിലുണ്ട്.പന ചവിട്ടി മറിച്ച് തിന്നുകയും ചെയതു.കൃഷി നശിപ്പിച്ചതിന് പുറമെ കയ്യാലകളും തകര്‍ത്തിട്ടുണ്ട്.ടാര്‍ റോഡിലൂടെയാണ് ഏറെ ദൂരം ആനകള്‍ സഞ്ചരിച്ചത്.
രണ്ട് തവണയാണ് ഈ ഭാഗത്ത് ആനകളെത്തിയത്.രാത്രി ഒന്നോടെ ആയിരുന്നു ആദ്യത്തെ വരവ്.പടക്കംപൊട്ടിച്ചും ഒച്ചവച്ചും അവയെ ഓടിച്ചു.പിന്നീട് പുലര്‍ച്ചെ മൂ േ ടെ മറ്റൊരുകൂട്ടം ആനകളെത്തുകയായിരുന്നു.വെറ്റിലപ്പാറ,മാലിപ്പാറ,പ്രദേശങ്ങളില്‍ ആനശല്യം രൂക്ഷമായിരിക്കുകയാണ്.കഴിഞ്ഞദിവസങ്ങളിലെല്ലാം ആനകള്‍ നാട്ടിലിറങ്ങി വിഹരിച്ചു.നിരവധി പേരുടെ കൃഷികളാണ് നശിപ്പിച്ചത്.രാത്രിയില്‍ ആനകളെ ഭയന്ന് വീടിന് പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.രാത്രിയായാല്‍ റോഡിലൂടെ സഞ്ചരിക്കാനും ഭയപ്പെടണം.റബ്ബര്‍തോട്ടങ്ങളില്‍ ടാപ്പിങ്ങിന് ഇറങ്ങാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്.ആനശല്യം പരിഹരിക്കാന്‍ നടപടി വേണമെന്ന ആവശ്യമാണ് നാട്ടുകാര്‍ക്കുളളത്.
