Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് കാട്ടാന ശല്യം രൂക്ഷം; കർഷകർ ദുരിതത്തിൽ, പ്രതിഷേധം ശക്തമാകുന്നു

കോതമംഗലം: കോതമംഗലം താലൂക്കിലെ ആറു പഞ്ചായത്തുകളിലും കാട്ടാനകളുടെയും മറ്റ് വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷം. കുട്ടമ്പുഴ, കീരമ്പാറ, പിണ്ടിമന, കോട്ടപ്പടി, പൈങ്ങോട്ടൂർ, കവളങ്ങാട് എന്നീ പഞ്ചായത്തുകളിലാണ് ശല്യം രൂക്ഷം.വാഴ, പൈനാപ്പിൾ, കപ്പ തുടങ്ങിയ കാർഷിക വിളകളാണ് ആനയുടെ ആക്രമണത്തിൽ നശിക്കുന്നത്. മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും നേരെയും ആക്രമണങ്ങളുണ്ടാകുന്നുണ്ട്. കൈയാലകളും മതിലുകളും തകർക്കുന്നതുവഴിയുള്ള നഷ്ടം വേറെ. വനത്തിൽ നിന്ന് ആറ് കിലോമീറ്ററുകൾ അകലെവരെയുള്ള ജനവാസമേഖലകളിൽ പോലും ആനകൾ കടന്നുകയറുന്നു. മുമ്പ് രാത്രി മാത്രമായിരുന്നെങ്കിൽ, ഇപ്പോൾ സന്ധ്യയാകും മുമ്പും നേരം പുലർന്നശേഷവും ആനകളെ നാട്ടിൽ കാണാം. ഓരോ ദിവസവും ആനകളെത്തുന്ന ദൂരവും പ്രദേശങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്നു.കർഷകരുടെ നിസംഗതയും നഷ്ടപരിഹാരത്തിലെ അലംഭാവവുംനാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു. പലരും ഇപ്പോൾ പുറത്തുപറയാൻ പോലും മടിക്കുകയാണ്. കേൾക്കാനോ പരിഹരിക്കാനോ ആളില്ലാത്ത അവസ്ഥ.

നഷ്ടപരിഹാരത്തിനുള്ള അപേക്ഷ പോലും നൽകാൻ പലർക്കും താത്പര്യമില്ല. അപേക്ഷ സമർപ്പിച്ചാലും നഷ്ടപരിഹാരം കിട്ടുമെന്ന് ഉറപ്പില്ല. കിട്ടിയാൽ നാമമാത്രമായ നഷ്ടപരിഹാരമാണ് ലഭിക്കുക, അതും ഓഫീസുകൾ പലതവണ കയറിയിറങ്ങണം. ഒരു രൂപ പോലും നഷ്ടപരിഹാരം കിട്ടാത്തവരാണ് ഏറെയും.ഫെൻസിംഗ് നിർമ്മാണവും വെല്ലുവിളികളുംകവളങ്ങാട്, കീരമ്പാറ, കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ ഫെൻസിംഗ് നിർമ്മാണം നടക്കുന്നുണ്ടു. ഇത് പൂർത്തിയാകാൻ ഇനിയും മാസങ്ങളേറെയെടുക്കും. ഫെൻസിംഗ് യാഥാർത്ഥ്യമാകുമ്പോഴേക്കും ആനശല്യം പതിന്മടങ്ങാകാനാണ് സാദ്ധ്യത. മാത്രമല്ല, ഫെൻസിംഗ് ഫലപ്രദമല്ലെന്നും ആക്ഷേപമുണ്ട്. പലയിടങ്ങളിലും ഫെൻസിംഗ് തകർത്താണ് ആനകൾ നാട്ടിലേക്കിറങ്ങുന്നത്. ട്രഞ്ച് താഴ്ത്തിയാൽ മാത്രമെ ആനകളെ വനത്തിനുള്ളിൽ തന്നെ തളക്കാൻ കഴിയുകയുള്ളൂ. അതിന് വനംവകുപ്പോ സർക്കാരോ താത്പര്യമെടുക്കുന്നില്ല.

You May Also Like

NEWS

കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...

NEWS

കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....

NEWS

കോതമംഗലം – രാത്രിസഞ്ചാരിയായ അപൂർവ പക്ഷിയായ വെള്ളിമൂങ്ങയുടെ നാല് കുഞ്ഞുങ്ങളെ കോതമംഗലത്തിനടുത്ത് കണ്ടെത്തി.വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി വെള്ളി മൂങ്ങ കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലം ഞങ്ങൾ വെളിപ്പെടുത്തുന്നില്ല. ഇരുട്ട് വീണാൽ മാത്രം സജീവമാകുന്ന, മനുഷ്യനോട്ടങ്ങളിൽ...

CRIME

കോതമംഗലം :നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കീരംപാറ പുന്നേക്കാട് നെടുമ്പാറ പാറയ്ക്കൽ വീട്ടിൽ, അലക്സ് ആൻ്റണി (28) യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ലാ...

NEWS

കോതമംഗലം – കോതമംഗലത്ത് വാവേലിയിൽ പട്ടാപ്പകൽ ജനവാസ മേഖലക്ക് സമീപം കാട്ടാനക്കൂട്ടമെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ഇന്ന് വൈകിട്ടാണ് പത്തോളം ആനകൾ വനാതിർത്തിയിൽ തമ്പടിച്ചത്. പ്രദേശവാസിയായ ജ്യുവൽ ജൂഡിയുടെ നേതൃത്വത്തിൽ...

NEWS

കോ​ത​മം​ഗ​ലം: പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ര്‍​ഡ് അ​യി​രൂ​ര്‍​പ്പാ​ടം മ​ദ്ര​സ ഹാ​ളി​ലെ ബൂ​ത്തി​ൽ ക​ള്ള​വോ​ട്ടി​ന് ശ്ര​മം. നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ല്‍ രാ​വി​ലെ വോ​ട്ട് ചെ​യ്ത​യാ​ള്‍ വീ​ണ്ടും ഇ​വി​ടേ​യും വോ​ട്ട് ചെ​യ്യാ​നെ​ത്തി​യെ​ന്നാ​ണ് പ​രാ​തി. ബൂ​ത്ത് ഏ​ജ​ന്‍റു​മാ​ര്‍ സം​ശ​യം...

NEWS

കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് ബൂ​ത്തു​ക​ളി​ൽ സം​ഘ​ര്‍​ഷം. മൂ​ന്നാം വാ​ര്‍​ഡ് പ​ഞ്ചാ​യ​ത്ത് പ​ടി​യി​ൽ അ​ല്‍ അ​മ​ല്‍ പ​ബ്ലി​ക് സ്കൂ​ളി​ലെ ബൂ​ത്തി​ല്‍ രാ​വി​ലെ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പാ​യാ​ണ് പ്ര​ശ്ന​മു​ണ്ടാ​യ​ത്. ഇ​വി​ടെ വോ​ട്ട് ചെ​യ്യാ​ൻ ക്യൂ​വി​ൽ...

NEWS

കോതമംഗലം: ആന്റണി ജോൺ എംഎൽഎ രാവിലെ 9 മണിയോടുകൂടി വാരപ്പെട്ടി പഞ്ചായത്തിലെ 3-)0 വാർഡിലെ പോളിംഗ് സ്റ്റേഷനായ കോഴിപ്പിള്ളി പാറച്ചാലപ്പടി പി എച്ച് സി സബ് സെന്ററിൽ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി.ഒന്നര...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ ഏറ്റവും വിദൂരത്തുള്ള ആദിവാസി ഉന്നതിയായ ഉറിയം പെട്ടി ആദിവാസി ഉന്നതിയിലും തിരഞ്ഞെടുപ്പ് പ്രചരണം സജീവം. കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി മണികണ്ഠൻ ചാലിൽ നിന്നും ജീപ്പിൽ വനത്തിലൂടെ നാലു...

NEWS

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ ലൈബ്രറി അസിസ്റ്റന്റ് ഒഴിവ്. യോഗ്യത:ബി.എൽ.ഐ.സി / എം എൽ ഐ സി. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം [email protected] എന്ന ഇമെയിൽ വിലാസത്തിൽ 11/12/25 വ്യാഴാഴ്ചക്കകം...

NEWS

കോതമംഗലം : ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാരപ്പെട്ടിയിൽ റാലി നടത്തി. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ സംഘടിപ്പിച്ച റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു....

error: Content is protected !!