നേര്യമംഗലം: കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിൽ കുളമാംകുഴി വാളറ മേഖലയിലുള്ള കർഷകർ നേര്യമംഗലം റേഞ്ച് ഓഫീസ് ഉപരോധിച്ചു.
ദിവസങ്ങളായി ഈ പ്രദേശത്ത് കാട്ടാന ശല്യം അതിരൂഷ മായി കൊണ്ടിരിക്കയാണ്. ഏക്കർ കണക്കിനുള്ള കൃഷിയാണ് കാട്ടാന നശിപ്പിച്ചിരിക്കുന്നത്. പലപ്രാവശ്യം ബന്ധപ്പെട്ട അധികൃതർക്ക് പരാതി അയച്ചെങ്കിലും നടപടി ഒന്നും ഉണ്ടായില്ല എന്നാണ് കർഷകരുടെ ആരോപിക്കുന്നത്
ഇതേത്തുടർന്ന് കുളമാങ്കോഴി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം കർഷകർ നേര്യമംഗലം റേഞ്ച് ഓഫീസ് ഉപരോധിക്കുകയായിരുന്നു.
