കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ താലിപ്പാറക്ക് സമീപം കച്ചോലപ്പാറയില്‍ വീടിന് നേരെ കാട്ടാനയാക്രമണം. ആറാം വാര്‍ഡില്‍ താമസിക്കുന്ന പങ്കജാക്ഷിയുടെ വീടിന്റെ പുറകുവശമാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കാട്ടാനക്കൂട്ടമെത്തിയത്. വീട്ടുവളപ്പിലുണ്ടായിരുന്ന കാര്‍ഷിക വിളകളും, വാട്ടര്‍ ടാങ്കുകളും നശിപ്പിച്ചിട്ടുണ്ട്.






















































