കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറയിൽ കാട്ടാന ആക്രമണത്തിൽ കൃഷി നശിച്ച പ്രദേശങ്ങൾ ഡീൻ കുര്യാക്കോസ് MP സന്ദർശിച്ചു. ഒരുപാട് നാളത്തെ കൃഷിക്കാരുടെ അധ്വാനം കാട്ടാനകളുടെ ആക്രമണത്തിൽ തകർന്നു കിടക്കുന്നത് ഹൃദയഭേദകമായ കാഴ്ചയാണ്.
ആക്രമണത്തിൽ ഫെൻസിങ് ഉൾപ്പെടെ തകർന്നിട്ടുണ്ട്. അടിയന്തിരമായി ഫെൻസിങ് പുനസ്ഥാപിക്കുവാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണം കൂടുതൽ ഉറപ്പുള്ള പ്രദേശത്തേക്ക് ഫെൻസിങ് മാറ്റി സ്ഥാപിക്കുന്നതിന് ഫണ്ടിന്റെ അപര്യാപ്തതയാണ് പ്രശ്നമാവുന്നത്. അതോടൊപ്പം തന്നെ കർഷകൻ സ്വന്തം ഭൂമിയിൽ നട്ട് വളർത്തിയ തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിന് നിരോധനം നിലനിൽക്കുകയാണ് ഇതിനും പരിഹാരം ഉണ്ടാവണം, കർഷകർക്ക് സ്വന്തം ഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാവണം. ഇത് സംബന്ധിച്ച് പുതിയ മന്ത്രിസഭ അധികാരം ഏൽക്കുന്ന ഉടൻ വനം മന്ത്രിയുമായി നേരിൽ കണ്ട് സാഹചര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും MP അറിയിച്ചു.
