കോതമംഗലം:കീരംപാറ പഞ്ചായത്തിലെ രൂക്ഷമായ വന്യമൃഗ ശല്യം ഉടൻ പരിഹരിക്കണമെന്നും, 1972 വനം വന്യജീവി നിയമം മാറ്റിയെഴുതാൻ ഡീൻ കുര്യാക്കോസ് എം പി ഇടപെടണ മെന്നും ആവശ്യപ്പെട്ടു എൽഡിഎഫ് കീരംപാറ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പുന്നേക്കാട് ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും, രാപ്പകൽ ഉപരോധ സമരവും നടത്തി.
സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി എൻ നാരായണൻനായർ അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ പി ടി ബെന്നി പോൾ മുണ്ടയ്ക്കൽ, ഷാജി പീച്ചക്കര, സാബു വർഗ്ഗീസ്, എം എസ് ശശി, കെ ഓ കുര്യാക്കോസ്
വി സി ചാക്കോ, ജിജോ ആൻ്റണി തുടങ്ങിയവർ സംസാരിച്ചു.
