കോതമംഗലം: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്തുകളിലെ വീടുകളിൽ പാർക്ക് ചെയ്തിടുന്ന വാഹനങ്ങളിൽ നിന്നും ബാറ്ററി മോഷണം പോകുന്നതായി പരാതി നെല്ലിമറ്റം ടൗണിൻ ഓട്ടോ ഓടിക്കുന്ന പല്ലാരിമംഗലം മടിയൂർ കരയിൽ പാറേക്കാടൻ വീട്ടിൽ അലിയാരിൻ്റെ ഓട്ടോയിൽ നിന്നും 13 -ാം തീയതിയും 14-ാം തീയതി വിഷു ദിനത്തിൽ
കോതമംഗലം മാർക്കറ്റ് സ്റ്റാൻ്റിൽ ഓട്ടോ ഓടിക്കുന്ന നെല്ലിമറ്റം കണ്ണാടിക്കോട് കരയിൽ മുട്ടത്ത് കണ്ടം വീട്ടിൽ ബിനുവിൻ്റെ വീട്ടിൽ ഇട്ടിരുന്ന ഓട്ടോയിൽ നിന്നും ബാറ്ററി ഊരിയെടുത്ത നിലയിൽ ഇന്ന് രാവിലെ കണ്ടത്. കൂടാതെ പല്ലാരിമംഗലം ഈ ട്ടിപ്പാറയിലും സമാനമോഷണമുണ്ടായി. പോത്താനിക്കാട്, ഊന്നുകൽ പോലീസ് കേസെടുത്ത് അന്വഷണമാരംഭിച്ചു
