അടിവാട് ടൗണിൽ സർക്കാർ ആയൂർവേദ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന കുഴിപ്പിനായിൽ അജിംസി ൻ്റെ കളർവെയ്മ്പ് എന്ന പെയിൻ്റു കടയിലും സർക്കാർ ഹയർ സെക്കൻ്ററി സ്കൂളിന് സമീപമുള്ള തച്ചുടം ഷെഫിൻ എന്നയാളുടെ ജനസേവാ കേന്ദ്രത്തിലുമാണ് മോക്ഷണം നടന്നത്. പെയിൻ് കടയിൽ പൂട്ട് തകർത്ത് സി സി റ്റി വി ബന്ധം വിച്ചേദിച്ച ശേഷമാണ് മോക്ഷണം നടന്നത്. ബാങ്കിൽ അടക്കുവാൻ മേശയിൽ സൂക്ഷിച്ചിരുന്ന 40000 രൂപ മോക്ഷണം പോയിട്ടുണ്ട് ജനസേവാ കേന്ദ്രത്തിൽ പൂട്ടു തകർത്ത് കയറിയ മോഷ്ടാവ് മേശയിൽ സൂക്ഷിച്ചിരുന്ന 5000 രൂപയും കവർന്നു.
തുണി ഉപയോഗിച്ച് മുഖം മറച്ചാണ് മോഷ്ടാവ് എത്തിയത് എന്ന് സി സി റ്റി വി
ഓഫ് ചെയ്യുന്നതിന് മുൻപ് ലഭിച്ച ദൃശ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട് മുഖം മറക്കാൻ ഉപയോഗിച്ച തുണിയും തകർത്ത പൂട്ടും മോഷ്ടാവ് പെയിന്റ് കടക്ക് സമീപം ഉപേക്ഷിച്ച് പോയിട്ടുണ്ട്. പോത്താനിക്കാട് പോലീസ് കേസ് എടുത്ത് അന്വോഷണം തുടങ്ങി.
രാത്രി ഇടക്ക് ഇടക്ക് വൈദ്യുതി തകരാർ ഉണ്ടാകുന്നത് മോഷ്ട ക്കൾ സൗകര്യം ആകുന്നതായും ഈ സാഹചര്യത്തിൽ പോലീസ് പെട്രോളിഗ് കർശനമാക്കണമെന്നും വ്യാപാരി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ് എം എം അലിയാർപറഞ്ഞു
