കോതമംഗലം : വാരപ്പെട്ടി സഹകരണ ബാങ്ക് ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നടത്തി.പഞ്ചായത്ത്
കമ്യുണിറ്റി ഹാളിൽ വച്ച് സഹകരണ, ദേവസ്യം, തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസൻ ഉദ്ഘാടനം നിർവഹിച്ചു. ആൻ്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡൻ് പി.കെ. ചന്ദ്രശേഖരൻ നായർ, ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡയാന നോബി, പഞ്ചായത്ത് അംഗം ശ്രീകല സി, ഡിസ്ട്രിക്ട് ഡെവലപ്മെന്റ് മാനേജർ നബാർഡ് അജീഷ് ബാലു, കോതമംഗലം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ കെ ശിവൻ, അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ കോതമംഗലം മുഹമ്മദ് ഷെരീഫ് പി എസ് , അസിസ്റ്റന്റ് ഡയറക്ടർ ഓഡിറ്റ് കോതമംഗലം ദാസ് പി.ജി,വിവിധ രാഷ്ടീയ പാർട്ടി പ്രതിധികളായ ഷാജി മുഹമ്മദ് ,ഷാജി വർഗീസ്,എം പി വർഗീസ്, റഹീം എ പി, മാത്യു പി റ്റി, സൂരജ് എസ്,പഞ്ചായത്ത് പരിധിയിലെ വിവിധ സഹകരണ
സ്ഥാപനങ്ങളുടെ പ്രസിഡൻ്റ്മാരായ ഹാൻസി പോൾ,നിർമ്മല മോഹൻ, എം ജി രാമകൃഷ്ണൻ,
തുടങ്ങിയവർ സംസാരിച്ചു.വാരപ്പെട്ടി സഹകരണ ബാങ്ക് സെക്രട്ടറി
റ്റി ആർ സുനിൽ റിപ്പോർട്ട്
അവതരിപ്പിച്ചു.ബാങ്ക് പ്രസിഡൻ് എ എസ് ബാലകൃഷ്ണൻ സ്വാഗതവും
വൈ. പ്രസിഡന്റ് ഉമൈബാ നാസർ
നന്ദിയും പറഞ്ഞു.