കോതമംഗലം : വ്യാപാരി വ്യാവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റ് രൂപികരിച്ചിട്ട് 40 വർഷം പൂർത്തിയായതിൻ്റെ സന്തോഷസൂചകമായി യൂത്ത് വിംഗ് ടൗൺ യൂണിറ്റ് മധുര പലഹാരം വിതരണം ചെയ്തു. യൂത്ത് വിംഗ് പ്രസിഡണ്ട് ഷെമീർ മുഹമ്മദ് പുതിയ സ്റ്റീൽ നിർമിത കൊടിമരത്തിൽ പതാക ഉയർത്തി, രണ്ടാഴ്ച മുൻപ് കോതമംഗലം മുൻസിപ്പൽ ബിൽഡിങ്ങിൽ നടന്ന തീ പിടുത്തത്തിൽ കട കത്തി നശിച്ചവർക്ക് അർഹമായ നഷ്ട പരിഹാരം നൽകണമെന്ന് യൂത്ത് വിംഗ് പ്രസിഡണ്ട് ഷെമീർ മുഹമ്മദ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സെക്രട്ടറി ലിബിൻ മാത്യു, യൂണിറ്റ് ട്രഷറർ അർജുൻ സ്വാമി, ബെന്നി പുളിക്കൽ, വി.എം സുമർ , മൻസൂർ, റസാഖ് തുടങ്ങിയവർ സംസാരിച്ചു.
