കോതമംഗലം: ഇടുക്കി പാർലമെൻറ് കോതംഗലം,മുവാറ്റുപുഴ നിയോജക മണ്ഡലത്തിലേക്കുള്ള വോട്ടിംഗ് മെഷ്യനുകളും സാമഗ്രികളും എത്തി.
വോട്ടെടുപ്പ് തിയതി അടുത്തവരുന്നതോടെ മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കിയിട്ടുണ്ട്.ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ ആവശ്യമായ പോളിംഗ് മെഷ്യനുകളും വിവിപാറ്റ് മെഷ്യന്‍ ഉള്‍പ്പടെയുള്ള അനുബന്ധസാമഗ്രികളും ജില്ലാ കളക്ട്രേറ്റുകളില്‍ നിന്ന് കോതംഗലം,മുവാറ്റുപുഴ,നിയോജകമണ്ഡലങ്ങളിലെത്തിച്ചു.അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫിസറായ ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ ജിപിഎസ് ഘടിപ്പിച്ച വാഹനത്തില്‍ പോലിസ് സുരക്ഷയിലാണ് സാമഗ്രികള്‍ എത്തിച്ചത്.
മണ്ഡലങ്ങളില്‍ തയ്യാറാക്കിയിട്ടുള്ള സ്‌ട്രോങ് റൂമുകളിലാണ് ഇവ സൂക്ഷിച്ചിരി്ക്കുന്നത്.
കോതമംഗലത്ത് എം.എ.കോളേജിലാണ് സ്‌ട്രോങ് റൂം സജ്ജമാക്കിയിട്ടുള്ളത്.സ്‌ട്രോങ് റൂം പരിശോധിക്കുന്നതിന് രാഷ്ട്രിയപാര്‍ട്ടി പ്രതിനിധികള്‍ക്ക് അവസരം നല്‍കിയിരുന്നു.മെഷ്യനുകളില്‍ സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും പതിപ്പിക്കുന്നതാണ് ഇനിയുള്ള നടപടി.അതിനായി മെഷ്യനുകള്‍ സ്‌ട്രോങ് റൂമില്‍ നിന്ന് പുറത്തെടുക്കും.പിന്നീടും സ്‌ട്രോങ് റൂമിലേക്ക് മാറ്റുന്ന മെഷ്യനുകള്‍ വോട്ടെടുപ്പിന്റെ തലേദിവസം ബൂത്തുകളിലേക്ക് വിതരണം ചെയ്യും.കോതമംഗലത്ത് 159 ബൂത്തുകളാണുള്ളത്.ഈ മാസം 26 നാണ് വോട്ടെടുപ്പ് .