കോതമംഗലം : ആയിരത്തിലധികം കാർഡുകൾ കൂട്ടിവെച്ചു മൂന്ന് ദിവസം കൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസത്തിന്റെ രേഖാചിത്രം കാർഡുകളിൽ തീർത്തിരിക്കുകയാണ് അയിരൂർപ്പാടം അറായ്ക്കൽ വീട്ടിൽ ആൽബർട്ട് മാത്യു എന്ന വിദ്യാർത്ഥി. നെല്ലിമറ്റം എംബിറ്റ്‌സ് എൻജിനീയറിങ് കോളേജിലെ മെക്കാനിക്കൽ വിദ്യാർത്ഥിയാണ് ഈ കലാകാരൻ. ക്രിക്കറ്റിനോടുള്ള ആവേശം മൂലം പണ്ടുമുതലുള്ള കാർഡുകൾ ഉൾക്കൊള്ളിക്കുകയും, ചിട്ടയായി അടുക്കുകയും ചെയ്ത ശേഷമാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലിയുടെ രേഖാചിത്രം ഇതിന് മുകളിൽ മനോഹരമായി വരച്ചത്. ഇന്ത്യൻ കളിക്കാരെ കൂടാതെ ലോകത്തിലെ ഒട്ടുമിക്ക മുൻനിര ക്രിക്കറ്റ് കളിക്കാരുടെ പടവും ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ മനോഹര ചിത്രം ആൽബർട്ട് പൂർത്തീകരിച്ചിരിക്കുന്നത്.
