കോതമംഗലം: വിദ്യാഭ്യാസ ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി സർഗ്ഗോത്സവം 2025 പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സബ്ജില്ലയിലെ 97 സ്കൂളുകളിൽ നിന്നുമായി 700 കുട്ടികൾ മാറ്റുരച്ച സർഗ്ഗോത്സവത്തിന്റെ സമാപന സമ്മേളനം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തംഗം റാണിക്കുട്ടി ജോർജ്ജ് അദ്ധ്യക്ഷയായി. പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ് സ്കൂൾ മാഗസിൻ പ്രകാശനം നിർവ്വഹിച്ചു.
ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ ബി സജീവ്, ബിപിസി ടി എച്ച് ബിനിയത്ത്, എച്ച് എം പ്രതിനിധി നിയാസ് മൈതീൻ, ഹെഡ്മാസ്റ്റർ പി എൻ സജിമോൻ, പ്രിൻസിപ്പൽമാരായ പി ഉഷ, സുനിത രമേശ്, ഹൈസ്കൂൾ എച്ച് എം ഫോറം സെക്രട്ടറി സിസ്റ്റർ റിനി മരിയ, പ്രൈമറി എച്ച് എം ഫോറം സെക്രട്ടറി വിൻസന്റ്, അലി അൾട്ടിമ, കെ എച്ച് മക്കാർ, രാജേഷ് പ്രഭാകർ, എം ആർ ശൈലേഷ് എന്നിവർ പ്രസംഗിച്ചു.
