കോതമംഗലം : വേട്ടാമ്പാറ ജോസഫൈൻ എൽ പി സ്കൂളിലെ പഠനോത്സവത്തോട് അനുബന്ധിച്ചുള്ള അക്കാദമിക മികവുകളുടെ പ്രദർശനവും അവതരണവും വേട്ടാമ്പാറ സ്കൂളിൽ നടന്നു. സ്കൂൾ ലീഡർ മാസ്റ്റർ ജോണ് മൈക്കിൾ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീമതി സിബി എൽദോ പഠനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ ക്ലാസ് മുറിയിൽ ആർജ്ജിച്ച പഠന മികവുകളുടെ സർഗാത്മക ആവിഷ്കാരങ്ങളാണ് പൊതുജന മധ്യത്തിൽ കുട്ടികൾ അവതരിപ്പിച്ചത്. മാനേജർ ഫാദർ ജോസ് മറ്റം അധ്യക്ഷത വഹിച്ചു. BRC കോർഡിനേറ്റർ ശ്രീമതി റാഹില പി എം, ഹെഡ്മാസ്റ്റർ ബിജു പോൾ എന്നിവർ പഠനോത്സവ സന്ദേശം നൽകി. പി റ്റി എ പ്രസിഡന്റ് ശ്രീ മൈക്കിൾ കുര്യൻ ആശംസകൾ നേർന്നു. കലാകാരൻ ശ്രീ രാജു പി കെ കുട്ടികളോടൊപ്പം നടൻ പാട്ടുകൾ പാടി. കുമാരി ഗോഡ്വിവിന റെജി നന്ദി രേഖപ്പെടുത്തി. കുട്ടികളുടെ നേതൃത്വത്തിൽ വിവിധ കലാ മത്സരങ്ങൾ നടന്നു.

You must be logged in to post a comment Login