കോതമംഗലം: ആഴമേറിയ വേമ്പനാട്ട് കായൽ നീന്തിക്കയറി ഗിന്നസ് റെക്കോഡിൽ ഇടം നേടിയ
ഏഴു വയസുകാരി ജുവൽ മറിയം ബേസിലിന് ഉപഹാരം നൽകി ആദരിച്ചു. കേരള ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രവൻകൂർ ലിമറ്റഡ് ചെയർമാനും സി പി ഐ എം സെക്രട്ടറിയറ്റ് അംഗവുമായ ആർ അനിൽ കുമാർ, പാർട്ടി ഏരിയ സെക്രട്ടറി കെ എ ജോയി, ഏരിയ കമ്മറ്റി അംഗങ്ങളായ പി എം മുഹമ്മദാലി, പി പി മൈതീൻ ഷാ , ലോക്കൽ കമ്മറ്റിയംഗം പി വി കുഞ്ഞൂഞ്ഞ് , ബ്രാഞ്ച് സെക്രട്ടറി എൽദോസ് യാക്കോബ് എന്നിവരാണ് വീട്ടിലെത്തി ജൂവലിന് ഉപഹാരം നൽകി ആദരിച്ചത്. വാർഡ് കൗൺസിലർ സവിത മത്തായിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. വേമ്പനാട്ട് കായൽ നീന്തിക്കയറി ഗിന്നസ് റെക്കോഡിൽ ഇടം നേടിയ ജുവൽ മറിയം ബേസിലിന് ഉപഹാരം നൽകി ആദരിച്ചു.
