കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. വാർഡ് മെമ്പർ ഡെയ്സി ജോയി അധ്യക്ഷത വഹിച്ചു.
മണികണ്ഠൻ ചാൽ വെള്ളാരംകുത്ത് പ്രദേശങ്ങളിലെയും സമീപ ആദിവാസി ഉന്നതികളിലെയുമൊക്കെയുള്ള ജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു മണികണ്ഠൻ ചാലിൽ സബ് സെന്ററിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നുള്ളത്.
ഈ പ്രദേശത്തെ ജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്നും ഹെൽത്ത് സബ് സെന്ററിന്റെ മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുമെന്നും എംഎൽഎ ഉദ്ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
ഹെൽത്ത് ഇൻസ്പെക്ടർ ആത്മറാം സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഗോപി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി മനോഹരൻ, പഞ്ചായത്ത് മെമ്പർമാരായ രേഖ രാജു, മേരി കുര്യാക്കോസ്, ശ്രീജ ബിജു, ഷീല രാജീവ്, ആലീസ് സിബി, കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ അനൂപ് തുളസി,സിസ്റ്റർ ഫർസാന,ഫോറസ്റ്റ് ഉദ്യോഗസ്ഥൻ സഞ്ജു, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
						
									


























































