കോതമംഗലം : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ ധന്യ സാരഥ്യത്തിൻ്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലത്ത് നടന്ന സമ്മേളനം ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. 25 വർഷം ആരുടെ മുന്നിലും തല കുനിക്കാതെ തൻ്റെ സമുദായത്തിൻ്റെ ഉന്നമനത്തിനായി ശക്തമായി വാദിക്കാനും അത് നേടിയെടുക്കാനും വെള്ളാപ്പള്ളി നടേശൻ കാണിക്കുന്ന കാർക്കശ്യം സമുദായത്തിന് വലിയ നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഉള്ള കാര്യം സത്യസന്ധമായി ആരുടെയും മുഖത്ത് നോക്കിപ്പറയാൻ മടി കാണിക്കാത്ത ഒരു നേതാവാണ് വെള്ളാപ്പള്ളി നടേശനെന്നും ആൻ്റണി ജോൺ എം എൽ എ പറഞ്ഞു. ചടങ്ങിന് യൂണിയൻ പ്രസിഡൻ്റ് അജി നാരായണൻ അദ്ധ്യക്ഷത വഹിച്ചു.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ, സി പി എം ഏരിയാ സെക്രട്ടറി കെ.എ. ജോയി, കെ പി സി സി മുൻ എക്സിക്യൂട്ടീവ് അംഗം കെ.പി.ബാബു ,സി പി ഐ ജില്ല അസി.സെക്രട്ടറി ഇ.കെ ശിവൻ, ബി ജെ പി മണ്ഡലം പ്രസിഡൻ്റ് ജയകുമാർ വെട്ടിക്കാടൻ, ബി ഡി ജെ എസ് ,ജില്ല വൈസ് പ്രസിഡൻ്റ് എം.കെ.ചന്ദ്ര ബോസ്, യോഗം ബോർഡ് അംഗം സജീവ് പാറയ്ക്കൽ, യൂത്ത് മൂവ്മെൻ്റ് പ്രസിഡൻ്റ് എം.ബി തിലകൻ, വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡൻ്റ് സതി ഉത്തമൻ ,വൈദീക യോഗം പ്രസിഡൻ്റ് നിമേഷ് ശാന്തി, സൈബർ സേന ജില്ല ചെയർമാൻ അജേഷ് തട്ടേക്കാട് തുടങ്ങിയവർ പ്രസംഗിച്ചു സമ്മേളനത്തിന് യൂണിയൽ സെക്രട്ടറി പി.എ.സോമൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് കെ.എസ് ഷിനിൽകുമാർ നന്ദിയും പറഞ്ഞു.