കോതമംഗലം: പുതിയ അധ്യയനവര്‍ഷം തുടങ്ങുന്നതിനു മുന്നോടിയായി കോതമംഗലം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍, കോതമംഗലം ജോയിന്റ് ആര്‍ടിഒ സലിംവിജയകുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. 186 സ്‌കൂള്‍, കോളേജ് വാഹനങ്ങള്‍ പരിശോധനക്ക് പങ്കെടുത്തു. ഇതില്‍ 24 വാഹനങ്ങള്‍ ടെസ്റ്റ് പരാജയപ്പെടുകയും ചെയ്തു.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മരായ ബെന്നി വര്‍ഗീസ്, റെജിമോന്‍ കെ വി, അസിസ്റ്റന്റ് മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ര്‍മാരായ എല്‍ദോസ് കെ കെ, പ്രവീണ്‍ കുമാര്‍ എം,രജനീഷ് എസ് എന്നിവര്‍ വാഹന പരിശോധനയില്‍ പങ്കെടുത്തു.
