കോതമംഗലം: താലൂക്ക് ആശുപത്രിയിൽ പച്ചക്കറി തോട്ടം നിർമ്മിച്ചു. താലൂക്ക് ആശുപത്രിയിൽ നടത്തിവരുന്ന അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറികൾ അവിടെത്തന്നെ ഉത്പാദിപ്പിച്ച് എടുക്കുക എന്ന ലക്ഷ്യത്തോടെ കോമ്പൗണ്ടിലുള്ള 25 സെൻറ് സ്ഥലം ഒരുക്കി പച്ചക്കറിത്തോട്ടം തയ്യാറാക്കുന്നതിന്റെ ഉദ്ഘാടനം കോതമംഗലം മുൻസിപ്പൽ ചെയർമാൻ ടോമി എബ്രഹാം നിർവഹിച്ചു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.എ നൗഷാദ് ,കെ.വി. തോമസ്…….കൗൺസിലർ മാർ , ബ്ലോക്ക് മെ ബർ ജയിംസ് കോറമ്പയിൽ എന്നിവർ സന്നിഹിതരായിരുന്നു. ആശുപത്രി സുപ്രണ്ട് ഡോ സാംപോൾ , താലൂക്ക് പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി, ,കൃഷിവകുപ്പ് ,വാരപ്പെട്ടി എൻഎസ്എസ് എച്ച് എസ് എസ് 1982 എസ്എസ്എൽസി ബാച്ച് എന്നിവരാണ് കൃഷിത്തോട്ടം നിർമ്മിക്കുന്നതിന് നേതൃത്വം നൽകിയത്
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)