മൂവാറ്റുപുഴ: എക്‌സൈസിന്റെ അനുമതി ലഭിച്ചാല്‍ വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട്‌സ് പ്രസസ്സിംഗ് കമ്പനിയില്‍ വൈന്‍ ഉല്‍പ്പാദനം ഉടന്‍ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി.വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. പൈനാപ്പിള്‍ ഉപയോഗിച്ച് പൊതു-സ്വകാര്യ മേഖലകളില്‍ വൈന്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് തത്വത്തില്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ആദ്യഘട്ടം പൊതുമേഖലയില്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി എക്‌സൈസ് വകുപ്പിന്റെ അനുവാദത്തിനായി അപേക്ഷിച്ചിട്ടുണ്ട്. ലഭിക്കുന്ന മുറയ്ക്ക് സംസ്ഥാനത്തെ ആദ്യ വൈന്‍ നിര്‍മ്മാണ കേന്ദ്രം വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട്‌സ് പ്രസസ്സിംഗ് കമ്പനിയില്‍ ആരംഭിക്കുമെന്നും മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. പ്രവര്‍ത്തനം പുനരാരംഭിച്ച വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട്‌സ് പ്രസസ്സിംഗ് കമ്പനിയില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്പനിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിഞ്ഞത് കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പൈനാപ്പിള്‍ വിപണിയിലുണ്ടായ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര വിപണി വരെ കയ്യടക്കിയിരുന്ന ജൈവ് ഉല്‍പ്പന്നങ്ങളുടെ വിപണി പുനരാരംഭിക്കും. 51-ശതമാനം സര്‍ക്കാര്‍ ഷെയറും 49-ശതമാനം കര്‍ഷകരുടെ ഷെയറുമാണ് ക്മ്പനിക്കുള്ളത്. കര്‍ഷകരുടെ ഷയറുമായി ബന്ധപ്പെട്ടുള്ള ചെറിയ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട് ഇതിന് ഉടന്‍ പരിഹാരം കാണും. ഇതോടൊപ്പം തന്നെ കമ്പനിയില്‍ അഞ്ച് കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മാണം അവസാനഘട്ടത്തിലായ പെറ്റ് ബോട്ടില്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കൂടുതല്‍ മൂല്ല്യവര്‍ദ്ധിത ഉല്‍പ്പനങ്ങള്‍ കമ്പനിയില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നും വൈന്‍ ഉല്‍പ്പാദനവും ആരംഭിക്കുന്നതോടെ ആറ് മാസം കൊണ്ട് വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട്‌സ് പ്രസസ്സിംഗ് കമ്പനിയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കും.
കമ്പനിയിലെ തൊഴിലാളികളെ പിരിച്ച് വിടില്ലന്നും തൊഴിലാളികളുടെ ജോലിയില്‍ വരുത്തിയിരിക്കുന്ന കൃമീകരണം മാത്രമാണന്നും എല്ലാ ഷിഫ്റ്റുകളും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കമ്പനി ലാഭത്തിലാകുമെന്നും ഇതോടെ തൊഴിലാളികളുടെ ശമ്പള കുടിശ്ശിഖ അടയ്ക്കം നല്‍കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയോടൊപ്പം എല്‍ദോ എബ്രഹാം എം.എല്‍.എ, കമ്പനി ചെയര്‍മാന്‍ ഇ.കെ.ശിവന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.എം. ഹാരിസ്, കമ്പനി എം.ഡി. എല്‍.ഷിബുകുമാര്‍, ഡയറക്ടര്‍മാരായ ജോളി.പി.ജോര്‍ജ്, എം.എം.ജോര്‍ജ്, വി.എം.തമ്പി
എന്നിവര്‍ സംമ്പന്ധിച്ചു.