കോതമംഗലം :കുറ്റിലഞ്ഞി ഗവ.യു.പി സ്കൂളിൽ പ്രീപ്രൈമറി കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നിർമ്മിച്ച സ്റ്റാർസ് പദ്ധതിയായ വർണ്ണക്കൂടാരം ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ എസ് എസ് കെ യുടെ സാമ്പത്തിക സഹായത്തോടെയാണ് ഈ വർണക്കൂടാരം യാഥാർത്ഥ്യമാക്കിയത്. ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീം അധ്യക്ഷത വഹിച്ചു. സ്കൂൾ എച്ച് എം വിജയകുമാരി എം സ്വാഗതം ആശംസിച്ചു.കോതമംഗലം ബി.പി.സി ബിനിയത്ത് പി.എച്ച് പദ്ധതി വിശദീകരണം നടത്തി.വാർഡ് മെമ്പർ സുലേഖ ഉമ്മർ, സി.ആർ.സി.സി ആസിയ, അധ്യാപിക ശോശാമ്മ, മുഹമ്മദ് ടി എ എന്നിവർ ആശംസകൾ അർപ്പിച്ചു.പി ടി എ പ്രസിഡണ്ട് അനസ് എം.യു നന്ദി പറഞ്ഞു.
