കോതമംഗലം : സംസ്ഥാനത്തെ മത്സൃ സമ്പത്ത് വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി പൊതു ജലാശയങ്ങളിൽ മത്സൃ വിത്ത് നിക്ഷേപിക്കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ബഹു:മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം കുടമുണ്ട – കുളമ്പേ പടി പുഴ കടവിൽ മത്സൃ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.
റൂഹു,കട്ട്ല,മൃഗാല തുടങ്ങിയ കാർപ്പ് ഇനത്തിൽപ്പെട്ട 1.25 ലക്ഷം മത്സൃ കുഞ്ഞുങ്ങളെയാണ് കടവിൽ നിക്ഷേപിച്ചത്.രണ്ടാം ഘട്ടമായി 1.25 ലക്ഷം മത്സൃ കുഞ്ഞുങ്ങളെ കൂടി ഉടൻ നിക്ഷേപിക്കും. സംസ്ഥാനത്തെ മത്സൃ സമ്പത്തിൻ്റെ വർദ്ധനവിനും,പരമ്പരാഗത മത്സൃ തൊഴിലാളികളുടെ ഉന്നമനത്തിനും വേണ്ടി സോഷ്യൽ ഫിഷറീസിൻ്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ഒട്ടാകെ 430 ലക്ഷം മത്സൃ കുഞ്ഞുങ്ങളെയാണ് പദ്ധതിയുടെ ഭാഗമായി നിക്ഷേപിക്കുന്നത്.
ചടങ്ങിൽ എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജാ ജോസ് പി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എബി എബ്രഹാം,പഞ്ചായത്ത് മെമ്പർമാരായ സവിത ശ്രീകാന്ത്,ചെറിയാൻ ദേവസി,ഡയാന നോബി,ആൻസി ഹാരിസ്,ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരായ ജയരാജ് രാജൻ,അഷ്‌ന പോൾ,അക്വാ കൾച്ചർ പ്രൊമോട്ടർ ഷാജി വർഗീസ് എന്നിവർ പങ്കെടുത്തു.