കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഷെർമി ജോർജ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് കെ പി ശോഭന,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻ കെ എം സെയ്ത്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി,പഞ്ചായത്ത് അംഗം ദിവ്യ സാലി, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എസ് ബെന്നി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ ഷാജു,മുൻ പഞ്ചായത്ത് അംഗം സവിത ശ്രീകാന്ത്,മുൻ അധ്യാപിക അമ്മു ടീച്ചർ,മുൻ ഹെഡ് മിസ്ട്രെസ്സ് മല്ലിക ടീച്ചർ,എസ് എം സി ചെയർമാൻ സീമോൻ സി എസ്,എം പി റ്റി എ ചെയർ പേഴ്സൺ നിഷ വി എസ്, സ്കൂൾ ലീഡർ ക്രിസ്റ്റി ജോഷി തുടങ്ങിയവർ പങ്കെടുത്തു. ആഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ നടന്നു.
