കോതമംഗലം: കൈകൾ ബന്ധിച്ച് വൈക്കം കായൽ നീന്തി കടന്ന വാരപ്പെട്ടി അറക്കൽ വീട്ടിൽ അനന്ത ദർശനെ യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം വീട്ടിലെത്തി ആദരിച്ചു. അനന്തു വലിയ ലക്ഷ്യങ്ങൾ മനസ്സിൽ സൂക്ഷിക്കുന്ന കുട്ടിയാണ്. അതിനു വേണ്ട എല്ലാ പിന്തുണയും നൽകുമെന്ന് ഷിബു പറഞ്ഞു. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ, വൈസ് പ്രസിഡന്റ് ബിന്ദു ശശി, എം.എസ്.ബെന്നി, നജീബ് പുന്നേക്കൊട്ടയിൽ, റോയ് സ്കറിയ, കെ.എം.എൽദോസ്, ചെറിയാൻ ദേവസി,
ഇ.കെ.ഹാരിസ്, എ.പി.നവാസ്,കെ.എസ്.പോൾ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
