Connect with us

Hi, what are you looking for?

NEWS

അമ്മയുടെ സ്മരണാർത്ഥം സന്നദ്ധ സംഘടനക്ക് ഭൂമി ഇഷ്ടദാനം നൽകി വാരപ്പെട്ടി ഇളങ്ങവം സ്വദേശി രാധാകൃഷ്ണൻ

കോതമംഗലം : സാമൂഹ്യസേവന രംഗത്ത് കോതമംഗലം താലൂക് കേന്ദ്രീകരിച്ച് ഒരു പതിറ്റാണ്ടിലധികമായി നിറസാന്നിധ്യത്തോടെ നിൽക്കുന്ന സേവാകിരൺ ചാരിറ്റബിൾ സൊസൈറ്റിയുടെ അനുബന്ധ പദ്ധതിയായ വാരപ്പെട്ടി ഗ്രാമ സേവാസമിതിയുടെ നേതൃത്വത്തിൽ ആരംഭിക്കുവാൻ പോകുന്ന വിവിധ സേവന പദ്ധതികൾക്കായുള്ള സേവാ കേന്ദ്രത്തിന് വാരപ്പെട്ടി ഇളങ്ങവം തേക്കുംകാട്ടിൽ ശ്രീ. രാധാകൃഷ്ണൻ അദ്ദേഹത്തിന്റെ മാതാവ് ലക്ഷ്മിക്കുട്ടിയമ്മയുടെ സ്മരണാർത്ഥം 10 സെന്റ് സ്ഥലം ഇഷ്ടദാനം നൽകിക്കൊണ്ട് സമർപ്പണത്തിന്റെ ഉദാത്തമായ മാതൃകയായി.

വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ രാഷ്ട്രീയ സ്വയംസേവക സംഘം സഹ പ്രാന്ത പ്രചാരക് എ വിനോദ് ഭൂമിയുടെ പ്രമാണം രാധാകൃഷ്ണനിൽ നിന്നും ഏറ്റുവാങ്ങി. ഗ്രാമ സേവാസമിതി പ്രസിഡന്റ്‌ പ്രിയ സന്തോഷ്‌ അധ്യക്ഷത വഹിച്ച പരിപാടിയിൽ വിശ്വ സേവാഭാരതി സംയോജക് എ ആർ മോഹൻ മുഖ്യ പ്രഭാഷണം നടത്തി. സേവാകിരൺ രക്ഷാധികാരി ഇ എൻ നാരായണൻ, സേവാകിരൺ പ്രസിഡന്റ്‌ കെ എൻ ജയചന്ദ്രൻ, ജില്ലാ സംഘചാലക് ഇ വി നാരായണൻ, ജില്ലാ ഗ്രാമ വികാസ് സംയോജക് പി ആർ സിജു, ദീപാ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

You May Also Like

ACCIDENT

കോതമംഗലം – കോതമംഗലം, വാരപ്പെട്ടിയിൽ നിയന്ത്രണം വിട്ട കാർ ചായക്കട തകർത്തു.നിർത്താതെ പോയ വാഹനത്തിൻ്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. ഇന്നലെ അർദ്ധരാത്രിയാണ് നിയന്ത്രണം വിട്ട കാർ വൈദ്യുതപോസ്റ്റ് തകർത്ത് കടയിലേക്ക് പാഞ്ഞ്...

NEWS

കോതമംഗലം: വരപ്പെട്ടിയില്‍ മീന്‍ കുളത്തിലെ വലയില്‍ കുടുങ്ങിയ കൂറ്റന്‍ പെരുമ്പമ്പിനെ രക്ഷപെടുത്തി. കഴിഞ്ഞ രാത്രിയാണ് വാരപ്പെട്ടി കൊറ്റാനക്കോട്ടില്‍ ഷാജിയുടെ മീന്‍ കുളത്തിലെ വലയില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ കുടുങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് 9...

NEWS

കോതമംഗലം: വാരപ്പെട്ടി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ സ്റ്റോര്‍ റൂമില്‍ കുടുങ്ങിയ മരപ്പട്ടിയെ രക്ഷപെടുത്തി. വാരപ്പെട്ടിയിലെ ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ മരുന്നുകള്‍ സൂക്ഷിക്കുന്ന മുറിയില്‍ ഒളിച്ചിരിക്കുന്ന നിലയിലാണ് മരപ്പട്ടിയെ കണ്ടത്. ഇന്ന് രാവിലെ...

NEWS

കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി 2,3,4 വാര്‍ഡുകള്‍ പ്രവര്‍ത്തനപരിധിയില്‍ വരുന്നതും 3-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നതുമായ ജനകീയ ആരോഗ്യ കേന്ദ്രത്തിന് 2025-26 വാര്‍ഷിക...

NEWS

വാരപ്പെട്ടി: പഞ്ചായത്തിലെ സർക്കാർ സ്കൂളുകൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു. വാരപ്പെട്ടി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ പെടുത്തിയാണ് കോഴിപ്പിള്ളി, വാരപ്പെട്ടി ഇളങ്ങവം സർക്കാർ സ്കൂളുകൾക്കാണ് ക്ലാസ് മുറികളിലേക്കും ഓഫീസ് കൾക്കു മുള്ള ഫർണിച്ചറുകൾ വിതരണം...

NEWS

കോതമംഗലം :വാരപ്പെട്ടിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.അമ്പലംപടി -വാരപ്പെട്ടി റോഡിൽ നടുക്കുടി പാലത്തിനടിയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്.വെള്ളത്തിൽ കമഴ്ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കിടന്നിരുന്നത്. ജീൻസും ടീ ഷർട്ടുമാണ് വേഷം. സ്ഥലത്തെത്തിയ...

NEWS

വാരപ്പെട്ടി: വാരപ്പെട്ടി പഞ്ചായത്തിലെ പിടവൂർ അംഗനവാടി പരിസരമാണ് പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിൽ പിടവൂർഫിനിക്സ് ക്ലബ്ബിലെ അംഗങ്ങളായ യുവാക്കൾ കാടും പാലുകളും വെട്ടിമാറ്റി ശുചീകരിച്ചത്. അടുത്തിടെ ചിലയിടത്ത് അംഗനവാടി പരിസരം കാടുകയറി കിടന്നതിനാൽ അംഗനവാടിയി...

CHUTTUVATTOM

വാരപ്പെട്ടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ്29ാം മത് വാർഷികവും കുടുംബ മേളയും നടത്തി. വാരപ്പെട്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ് 29ാം മത്...

NEWS

കോതമംഗലം: – വാരപ്പെട്ടി മഹാദേവ ക്ഷേത്രത്തിലെ മൂരി കുത്തി ഒരാൾ മരിച്ചു. വാരപ്പെട്ടി സ്വദേശി പദ്മകുമാർ (53)ആണ് മരിച്ചത്. ക്ഷേത്രത്തിൽ വളർത്തുന്ന മൂരിയായിരുന്നു. അമ്പല കമ്മിറ്റി അംഗമായിരുന്ന പദ്മകുമാറിനെ മൂരി തെങ്ങിനോട് ചേർത്ത്...

NEWS

കോതമംഗലം : വാരപ്പട്ടി സർവീസ് സഹകരണ ബാങ്കിന്റെ ഇളങ്ങവം ബ്രാഞ്ച് മന്ദിര ഉദ്ഘാടനം വ്യവസായ,നിയമ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. ചടങ്ങിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു....

NEWS

കോതമംഗലം : രാത്രിയുണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ വീണ് വീട് പൂർണ്ണമായും തകർന്നു. വാരപ്പെട്ടി പഞ്ചായത്തിൽ പിടവൂരിനു സമീപമാണ് സംഭവം. പിടവൂർ, മംഗലത്ത് ഷമീറിൻ്റെ വീടാണ് ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും, മഴയിലും...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

error: Content is protected !!