കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ പിടവൂരിൽ പൈനാപ്പിൾതോട്ടത്തിൻ്റെ അടിക്കാടിന് തീപിടിച്ചു. ഞായറാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. പിടവൂർ ജംഗ്ഷന് സമീപം രണ്ടേക്കറോളം വരുന്ന സ്ഥലത്തെ വിളവെടുപ്പ് കഴിഞ്ഞ പൈനാപ്പിൾതോട്ടത്തിലെ അടിക്കാടിനാണ് തീ പിടിച്ചത്. ഉടനെ പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് കോതമംഗലം അഗ്നി രക്ഷാ സേന സ്ഥലത്തെത്തി തീ കെടുത്തുകയായിരുന്നു. സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ PC ജോഷി, K K രാജു, ജെയ്സ് ജോയി, VM ഷാജി, സൽമാൻ ഖാൻ , അൻവർ സാദത്ത് എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.
