കോതമംഗലം : ജൂൺ എട്ടിന് കേരള ഹൈക്കോടതി അനധികൃത ഫ്ലക്സ് കൾ, ബോർഡുകൾ, കൊടി തോരണങ്ങൾ, ഹോർഡി ഗു കൾ , പ്രചാരണ സാമഗ്രികൾ തുടങ്ങി വ നീക്കം ചെയ്യണമെന്ന് തദേശ സ്വയം ഭരണ സ്ഥാപനങ്ങളോട് നൽകിയ നിർദേശ പ്രകാരമാണ് വാരപ്പെട്ടി പഞ്ചായത്തിൽ നടപടികൾ തുടങ്ങിയത്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന രാഷ്ടീയ പാർട്ടികൾ, വാണിജ്യ സ്ഥാപനങ്ങൾ, മത സ്ഥാപനങ്ങൾ എന്നിവയുടെ അനധികൃത ബോർഡുകളും മറ്റുമാണ് നീക്കം ചെയ്തത്. രണ്ട് ദിവസം കൊണ്ട് വാരപ്പെട്ടി പഞ്ചായത്തിലെ മുഴുവൻ പ്രദേശളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള മുഴുവൻ വസ്തുക്കളും പോലീസ് സംരക്ഷണത്തോടെ നീക്കം ചെയ്യും. നടപടികൾക്ക് പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദ്ദീൻ, ഹെഡ് ക്ലാർക്ക് പി.ആർ. അജീഷ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ എസ് ഷെമീർ , വി.ഐ. നിയാസ്, സിവിൽ പോലീസ് ഓഫീസർ ബിജു റ്റി.കെ. തുടങ്ങിയവർ നേതൃത്വം നൽകി.
