കോതമംഗലം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാരപ്പെട്ടി പഞ്ചായത്ത് ആറാം വാർഡ് മൈലൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ കെ.കെ. ഹുസൈനാണ് മൽസരിക്കുക. വാരപ്പെട്ടിയിൽ ചേർന്ന
യുഡിഎഫ് യോഗം സ്ഥാനാർഥി പ്രഖ്യാപനം നടത്തി. ഷിബു തെക്കും പുറം, പി.എം.മൈതീൻ,എബി എബ്രാഹം,പി.കെ.ചന്ദ്രശേഖരൻ നായർ,പി.എസ്.നജീബ്,ഹാൻസി പോൾ,സി.എ.യൂസഫ്,നിസാർ ഈറയ്ക്കൽ,കെ.എസ്.അലിക്കുഞ്ഞ്,റോയി സ്കറിയ,ചെറിയാൻ ദേവസി, എം.എസ്.ബെന്നി തുടങ്ങിയവർ പങ്കെടുത്തു. കോൺഗ്രസ് പഞ്ചായത്ത് അംഗം സി.കെ.അബ്ദുൾ നൂറിൻ്റെ മരണത്തെ തുടർന്ന് ഒഴിവുവന്ന സീറ്റിലേക്ക് മേയ് 17-നാണ് തിരഞ്ഞെടുപ്പ്.
