കോതമംഗലം : വാരപ്പെട്ടി മൈലൂർ ഏറാംമ്പ്ര പാലക്കാട് അൻസൽ (സൗദി) ന്റെ ഭാര്യ നിഷിദ (35) വിഷബാധയേറ്റ് മരിച്ചു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വീടിനു സമീപത്തെ പറമ്പിൽ നിന്നും ചക്ക പറിച്ച് വീട്ടിൽ കൊണ്ടുവന്നതിനിടയിൽ യുവതിയുടെ കാലിൽ വേദന തോന്നുകയായിരുന്നു. ഉടൻതന്നെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും നിഷിദ ബോധരഹിതയായിരുന്നു. വിശദ പരിശോധനയിലാണ് വിഷബാധയേറ്റതാണെന്ന് മനസിലായത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. യുവതിയുടെ ഖബറടക്കം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ഇഞ്ചൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി. മക്കൾ മുഹമ്മദ് ഇൻസാം (വാരപ്പെട്ടി ടെക്നിക്കൽ ഹൈസ്കൂൾ ), മുഹമ്മദ് ഇർഫാൻ, ഫാത്തിമ നൂറ (ഇരുവരും മൈലൂർ മുസ്ലിം എൽ പി സ്കൂൾ വിദ്യാർത്ഥികൾ).
