കോതമംഗലം: എറണാകുളം ജില്ലാ പഞ്ചായത്ത് 2023-24,2024-25 വാര്‍ഷിക പദ്ധതിയില്‍ 30 ലക്ഷം രൂപ അനുവദിച്ച് നവീകരിച്ച വാരപ്പെട്ടി ലത്തീന്‍ പള്ളിപ്പടി- കുടമുണ്ട റോഡിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ നിര്‍വഹിച്ചു. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ റാണിക്കുട്ടി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ദീപാ ഷാജു, വാര്‍ഡ് മെമ്പര്‍മാരായ പി പി കുട്ടന്‍,ബേസില്‍ യോഹന്നാന്‍, ഷജി ബെസ്സി, കെ കെ ഹുസൈന്‍, എസ് ഡി കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സി.എവുലിന്‍, റ്റി.പി മര്‍ക്കോസ്, പി.എസ് നജീബ്, ഹാന്‍സി പോള്‍, പീറ്റര്‍ വെള്ളക്കാട്ട്, ഒ.എം ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
