കോതമംഗലം : 2 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച വാരപ്പെട്ടി ഗവ ടെക്നിക്കൽ ഹൈസ്കൂൾ അക്കാദമിക് ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം വ്യവസായ – നിയമ – വാണിജ്യ – കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സംഗീത പ്രതീഷ്,സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ അനി എബ്രാഹാം, ജില്ലാ ഡിവിഷൻ മെമ്പർ ജോമി തെക്കേക്കര, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. യൂസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ.എം. അജാസ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അജ്മി അൻസാരി, വാർഡ് മെമ്പർ നിർമ്മല മോഹൻ,SITTTR ജോയിന്റ് ഡയറക്ടർ സിനിമോൾ കെ.ജി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മേഖല കാര്യാലയം ജോയിന്റ് ഡയറക്ടർ (ഇൻ ചാർജ് ) സജ്ന പൗലോസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ. എ.ആർ. അനി, ഷാജി വർഗ്ഗീസ്,റജിൻകുമാർ പി.എ, കെ.എം. സയിദ്,
സേവ്യർ ഇ.എം,ജോസി പോൾ,എ.പി. റഹീം, മാത്യു പി.ടി,അജേഷ് രാജശേഖരൻ എന്നിവർ സംസാരിച്ചു.സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ജയപ്രകാശ് സ്വാഗതവും,
സ്കൂൾ സൂപ്രണ്ട് ടി.പി. കുര്യാക്കോസ് നന്ദി പറഞ്ഞു.






















































