കോരതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ കക്കാട്ടൂരിൽ ഏതാനും വ്യക്തികളിൽ പിടിപെട്ട ഡെങ്കിപിനിയന്ത്രണ വിധേയമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ഡെങ്കിപനി പരക്കുന്ന വിവരമറിഞ്ഞയുടൻ തന്നെ വാരപ്പെട്ടി സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ ടി.എസ്.ഷാജി, ഹെൽത്ത് ഇൻസ്പെക്ടർ താഹ എന്നിവരുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തക സംഘം രോഗ പ്രതിരോധ – ബോധവത്ക്കരണ പരിപാടികൾ നടത്തുകയും, വീടുകൾ സമ്പർക്കം, ഫോഗിംങ്ങ് എന്നിവ നടത്തുകയും ചെയ്തിരുന്നു. ഇപ്പോൾ പുതുതായി ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും, ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
