Connect with us

Hi, what are you looking for?

CHUTTUVATTOM

ദേശീയ പോഷകാഹാര ദൗത്യം പദ്ധതി ഉത്‌ഘാടനം ചെയ്തു.

കോതമംഗലം : കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷക ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതിയായ, പോഷാൻ അഭിയാൻ എന്ന ദേശീയ പോഷകാഹാര ദൗത്യം പദ്ധതിക്ക്‌ വരപ്പെട്ടിയിൽ തുടക്കമായി. ഈ പദ്ധതിപ്രകാരം കുട്ടികളുടെ ആരോഗ്യത്തെ മുൻനിർത്തി ഭാരതത്തിലെ മുഴുവൻ അംഗൻവാടികളിലുമെത്തുന്ന കുട്ടികൾക്കും നിത്യേന പാൽ നൽകി വരുന്നതായിരിക്കും. കോതമംഗലം താലൂക്കിലെ വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് വാർഡ് 9ൽ വരുന്ന , 93 ആം നമ്പർ അംഗൻവാടിയിലും, 101ആം നമ്പർ അംഗൻവാടിയിലും ഈ പദ്ധതിയുടെ ഉദ്ഘാടന കർമ്മം വാർഡ് മെമ്പർ പ്രിയ സന്തോഷ്‌ നിർവഹിച്ചു. അംഗൻവാടി ടീച്ചർമാരായ ബിന്ദു മോൾ പി, വിദ്യ ഗോപിനാഥ്, വാരപ്പെട്ടി ഗവ:എൽ പി സ്കൂൾ പ്രധാന അദ്ധ്യാപിക ലത ശ്രീധർ, രക്ഷകർത്താക്കൾ, വെൽഫെയർ കമ്മിറ്റി അംഗങ്ങൾ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം : വാഴ വെട്ടി നശിപ്പിക്കപ്പെട്ട വാരപ്പെട്ടിയിലെ കർഷകൻ കെ ഒ തോമസിന് സാമ്പത്തിക സഹായം ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി  കൈമാറി.കെ എസ് ഇ ബി ട്രാൻസ്മിഷൻ ഡയറക്ടർ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ യുവകർഷകൻ പുതുപ്പാടി ഇളങ്ങവം കാവുംപുറത്ത് അനീഷിന്റെ കൃഷിയിടത്തിൽ ഉണ്ടായിരുന്ന വിളവെടുപ്പിന് പാകമായി വരുന്ന വാഴകൾ വെട്ടി നശിപ്പിച്ച നടപടി നീതികരണമില്ലാത്തതാണെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി...

error: Content is protected !!