കോതമംഗലം : കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷക ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതിയായ, പോഷാൻ അഭിയാൻ എന്ന ദേശീയ പോഷകാഹാര ദൗത്യം പദ്ധതിക്ക് വരപ്പെട്ടിയിൽ തുടക്കമായി. ഈ പദ്ധതിപ്രകാരം കുട്ടികളുടെ ആരോഗ്യത്തെ മുൻനിർത്തി ഭാരതത്തിലെ മുഴുവൻ അംഗൻവാടികളിലുമെത്തുന്ന കുട്ടികൾക്കും നിത്യേന പാൽ നൽകി വരുന്നതായിരിക്കും. കോതമംഗലം താലൂക്കിലെ വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് വാർഡ് 9ൽ വരുന്ന , 93 ആം നമ്പർ അംഗൻവാടിയിലും, 101ആം നമ്പർ അംഗൻവാടിയിലും ഈ പദ്ധതിയുടെ ഉദ്ഘാടന കർമ്മം വാർഡ് മെമ്പർ പ്രിയ സന്തോഷ് നിർവഹിച്ചു. അംഗൻവാടി ടീച്ചർമാരായ ബിന്ദു മോൾ പി, വിദ്യ ഗോപിനാഥ്, വാരപ്പെട്ടി ഗവ:എൽ പി സ്കൂൾ പ്രധാന അദ്ധ്യാപിക ലത ശ്രീധർ, രക്ഷകർത്താക്കൾ, വെൽഫെയർ കമ്മിറ്റി അംഗങ്ങൾ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
