കോതമംഗലം : വാരപ്പെട്ടി ഇനി മധുരഗ്രാമം വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന മധുര ഗ്രാമം പദ്ധതിക്ക് തുടക്കമായി പോഷക സമൃദ്ധി മിഷന്റെ ഭാഗമായി മധുരക്കിഴങ്ങിന്റെ പോഷകമൂല്യം പരിഗണിച്ചുകൊണ്ട് എല്ലാ വീടുകളിലും മധുരക്കിഴങ്ങ് കൃഷി ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്ര കിഴങ്ങ് വർഗ്ഗവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ച ഭുസോന,ഭൂകൃഷ്ണ എന്നീ ഓറഞ്ച്, പർപ്പിൾ ഇനങ്ങളാണ് കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുന്നത്. ഇതോടൊപ്പം പഞ്ചായത്തിലെ എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും റാങ്ക് ജേതാക്കളെയും ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു.
പദ്ധതി ഉദ്ഘാടനവും അവാർഡ് ദാനവും എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി, ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോർജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ദീപ ഷാജു, കെ എം സെയ്യിദ്, മെമ്പർമാരായ കെ കെ ഹുസൈൻ, പ്രിയ സന്തോഷ്,ഷജി ബെസ്സി, , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിസാമോൾ ഇസ്മയിൽ, കൃഷി ഓഫീസർ സൗമ്യ സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു
