കോതമംഗലം: വടാട്ടുപാറ വനിതാ സഹകരണ സംഘത്തിന്റെയും സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ വടാട്ടുപാറ മിനി സ്റ്റേഡിയത്തിൽ വനിതകൾക്കായി ഡ്രൈവിംഗ് പരിശീലന പദ്ധതി ആരംഭിച്ചു. മൂവാറ്റുപുഴ ആർ റ്റി ഒ റ്റി എ ജെർസൺ ഉദ്ഘാടനം ചെയ്തു. വനിതാ സഹകരണ സംഘം പ്രസിഡന്റ് ശാന്തമ്മ പയസ് അദ്ധ്യക്ഷത വഹിച്ചു.

കോതമംഗലം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റ്റി എം ഇബ്രാഹിം കുട്ടി, വനിത സഹകരണ സംഘം മുൻ പ്രസിഡന്റ് ജെസി ജോയി, വനിതാ സഹകരണ സംഘം ഭരണസമതിയംഗങ്ങളായ ആശ ഷിബു , ഫൗസിയ അബ്ബാസ്, മാരിജ ബിജു, ഗീതു ബിനു,സെക്രട്ടറി സ്റ്റെല്ല ആന്റണി എന്നിവർ പ്രസംഗിച്ചു. സംഘത്തിൽ അംഗങ്ങളായവരുടെ മക്കളിൽ എസ് എസ് എൽ എൽ സി , പ്ലസ് ടു പരീക്ഷ കളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

പടം: വടാട്ടുപാറ വനിതാ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച വനിതകൾക്കുള്ള ഡ്രൈവിംഗ് പരിശീലനത്തിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ ആർ റ്റി ഒ റ്റി എ ജെർസൺ നിർവഹിക്കുന്നു.



























































