കോതമംഗലം: നിധി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ വനിത നിധി വിദ്യാഭ്യാസ വായ്പ പദ്ധതി പ്രൊഫ.ബേബി.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി അമ്മമാർക്ക് നൽകുന്ന സഹായ പദ്ധതിയാണ്. ആയിരത്തോളം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും
വായ്പ പദ്ധതിയുടെ വിതരണം ഉദ്ഘാടനം ഡോ.മുഹമ്മദ് ഹസ്സൻ നിർവഹിച്ചു.
ഡോ.ജേക്കബ് ഇട്ടൂപ്പ് അദ്ധ്യക്ഷത വഹിച്ച മുൻ മുൻസിപ്പൽ ചെയർമാൻ കെ. പി.ബാബു ചെയർമാൻ പ്രകാശ് ബാബു , ആശ ലില്ലി തോമസ്,ബിന്ദു സജി തുടങ്ങിയവർ സംസാരിച്ചു.
സാമൂഹിക, സാംസ്കാരിക,ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ വിവിധ പദ്ധതികൾ ഈ വർഷം നടപ്പിലാക്കുമെന്നും ചെയർമാൻ അറിയിച്ചു.



























































