കോതമംഗലം: വടാട്ടുപാറയിലെ വനിതകളുടെ ഏറ്റവും വലിയ കൂട്ടായ്മയായ വടാട്ടുപാറ വനിത സർവ്വീസ് സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. സംഘം പ്രസിഡന്റ് ജെസ്സി ജോയി അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ ലാലൂ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ പയസ്സ്,വാർഡ് മെമ്പർമാരായ വിജയമ്മ ഗോപി,ലിസ്സി ആന്റണി,സർക്കിൾ യൂണിയൻ ചെയർമാൻ കെ കെ ശിവൻ,എം കെ രാമചന്ദ്രൻ,പി കെ പൗലോസ്,പി എ അനസ്,ഉല്ലാസ് കെ രാജ്,ജെയിംസ് കോറമ്പേൽ,സംഘം സെക്രട്ടറി സ്റ്റെല്ല ആന്റണി എന്നിവർ പങ്കെടുത്തു.
