കോതമംഗലം :- വടാട്ടുപാറയിൽ ഒളിമ്പ്യൻ അനിൽഡാ തോമസിൻ്റെ വളർത്തുനായയെ പുലിയെന്നു സംശയിക്കുന്ന ജീവി കടിച്ചു കൊന്നു. കഴിഞ്ഞ രാത്രിയാണ് സംഭവം. വടാട്ടുപാറ, പലവൻപടി, ചിറ്റയം തോമസിൻ്റെ വീട്ടിലെ വളർത്തുനായ യാണ് പുലിയുടെ ആക്രമണത്തിൽ ചത്തത്. മുറ്റത്തിന് സമീപം ചങ്ങലയിൽ കെട്ടിയിട്ട നായയെയാണ് പുലി കൊന്നത്. ഒരു മാസത്തിനിടയിൽ അഞ്ചോളം നായകളെ പുലി ആക്രമിച്ചിട്ടുണ്ട്. പുലിയെ കൂടുവച്ച് പിടിച്ചു കൊണ്ടു പോകണമെന്നും, ഫെൻസിംഗ് കാര്യക്ഷമമാക്കണമെന്നും ജനപ്രതിനിധികളും നാട്ടുകാരും ആവശ്യപ്പെട്ടു.




























































