കോതമംഗലം:എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പേരിൽ സ്മാരക ഓഡിറ്റോറിയം ചെറുവട്ടൂർ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങുന്നു. ശിലാസ്ഥാപന കർമ്മം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപയാണ് ഓഡിറ്റോറിയം നിർമാണത്തിന് ചിലവഴിക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം അധ്യക്ഷയായി.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി എം മജീദ് മുഖ്യാതിഥിയായി .ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശോഭാ വിനയൻ ,വാർഡ് മെമ്പർ വൃന്ദ മനോജ്, പിടിഎ പ്രസിഡണ്ട് റംല ഇബ്രാഹിം, പ്രിൻസിപ്പൽ നയനാദാസ്, എച്ച് .എം.സിന്ധു ടീച്ചർ, മുഹമ്മദ് സാർ , യൂസഫ് കാമ്പത്ത് തുടങ്ങിയവർ സംസാരിച്ചു.



























































