കോതമംഗലം :കുറുമറ്റം ശ്രീകോട്ടേക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഉത്രാട സദ്യയും, ഹരിതകർമ്മസേന അംഗങ്ങളെയും ആശാവർക്കർമാരെയും ആദരിച്ചു.
ക്ഷേത്രം ഭജന മണ്ഡപത്തിൽ വച്ച് സംഘടിപ്പിച്ച ചടങ്ങ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് സന്തോഷ് പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു.
പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജു മുഖ്യപ്രഭാഷണം നടത്തി.
സെക്രട്ടറി മനോജ് സി പി,
ഖജാൻജി ഷിജു കെ.എസ്, വാർഡ് മെമ്പർമാരായ എസ് എം അലിയാർ,ലതാ ഷാജി, ലാലി ജോയി, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ
ചടങ്ങിൽ സംബന്ധിച്ചു.
തുടർന്ന് വിപുലമായ ഉത്രാട സദ്യയും ഉണ്ടായിരുന്നു.
