കോതമംഗലം : പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഊരുകൂട്ട ജില്ലാതല പ്രതിനിധി സംഗമം കുട്ടമ്പുഴയിൽ സംഘടിപ്പിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ടൗൺ ഹാളിൽ സംഘടിപ്പിച്ച ജില്ലാതല സംഗമത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ മനോജ് കെ ജി സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഗോപി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽമ പരീത്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി മനോഹരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിനീഷ് നാരായണൻ, ശ്രീജ ബിജു, ഡെയ്സി ജോയ്, ബിൻസി മോഹൻ, രേഖ രാജു,മേരി കുര്യാക്കോസ്, ഷീല രാജീവ്, ആലീസ് സിബി, സംസ്ഥാന പട്ടികവർഗ്ഗ ഉപദേശക സമിതി അംഗങ്ങളായ ആർ ദാമോദരൻ, ഇന്ദിര കുട്ടി രാജു തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
ഇടമലയാർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അന്നമ്മ ജോർജ് കൃതജ്ഞത രേഖപ്പെടുത്തി. സംഗമത്തോടനുബന്ധിച്ച് പട്ടിക വർഗ്ഗ വികസനം – ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ സെമിനാർ നടന്നു.കുടുംബശ്രീ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ പൊന്നി കണ്ണൻ, അടിമാലി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ ജൂനിയർ സൂപ്രണ്ട് രാജീവ് പി എന്നിവർ ക്ലാസുകൾ നയിച്ചു. പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് സംസ്ഥാനത്ത് സംഘടിപ്പിക്കുവാൻ തീരുമാനിച്ചിട്ടുള്ളത്. തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനമായ ഓഗസ്റ്റ് 9 – ന് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് സംസ്ഥാനത്ത് തുടക്കമാകും.
