കോതമംഗലം : കേരളത്തിലെ തന്നെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് കോതമംഗലം നിയോജകമണ്ഡലത്തിലെ ഭൂതത്താൻകെട്ട്.പ്രതിവർഷം സ്വദേശിയരും -വിദേശീയരുമായ രണ്ട് ലക്ഷത്തിലധികം വിനോദസഞ്ചാരികൾ ഈ പ്രദേശം സന്ദർശിക്കുന്നുണ്ട്. പ്രകൃതിരമണീയമായ ഈ പ്രദേശത്തെ പ്രധാന ആകർഷണം പെരിയാറിലൂടെയുള്ള ബോട്ട് യാത്രയാണ്. ബോട്ടിംഗ് കൂടുതൽ ആകർഷമാകുന്നതിനായി എംഎൽഎ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ച കഴിഞ്ഞവർഷം നേര്യമംഗലത്ത് ബോട്ട് ജെട്ടി നിർമ്മിച്ചു.3/7/2013 ലെ സർക്കാർ ഉത്തരവ് പ്രകാരം കഴിഞ്ഞവർഷം വരെ മുടക്കമി ല്ലാതെ നടന്നിരുന്നതാണ് ഇവിടുത്തെ ബോട്ടിംഗ്. റിസർവ്വോയറിൽ വെള്ളം നിറയുന്നതോടെ എല്ലാ വർഷവും ഡിസംബർ ആദ്യവാരം മുതൽ ഇവിടെ ബോട്ടിംഗ് ആരംഭിക്കാറുള്ളതാണ്. എന്നാൽ ഡിസംബർ അവസാനമായിട്ടും ഈ വർഷം ബോട്ടിങ് ആരംഭിക്കാൻ സാധിച്ചില്ല.ബോട്ടിങ്ങിന്റെ ക്രമീകരണങ്ങൾക്കായി 2013ൽ തന്നെ കല്ലടിക്കോട് സെക്ഷൻ ഓഫീസിലെ ജീവനക്കാരെ ഭൂതത്താൻകെട്ടിലേക്ക് ഷിഫ്റ്റ് ചെയ്തിരുന്നു. എറണാകുളം ജില്ലാ കളക്ടറും, ചെയർമാനും, പെരിയാർവാലി എക്സിക്യൂട്ടീവ് എൻജിനീയറും കൺവീനറുമായിട്ടാണ് ബോട്ടിങ്ങിന്റെ മേൽനോട്ടം നടത്തിയിരുന്നത്. മാത്രമല്ല പോർട്ട് ഓഫീസറുടെ കൃത്യമായ സുരക്ഷാ പരിശോധനയും മറ്റ് അനുമതികളെല്ലാം ലഭ്യമാക്കിയതിനുശേഷം ഇവിടെ ഇതുവരെ ബോട്ടിംഗ് സർവീസുകൾ നടത്തുന്നത്. വസ്തുത ഇതാണെന്നിക്കെ ഇപ്പോൾ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥത തലത്തിൽ നിന്നും അനാവശ്യ തടസ്സവാദങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് ഈ വർഷത്തെ ബോട്ടിംഗ് ആരംഭിക്കുന്നത് അനന്തമായി നീണ്ടുപോകുന്നത്. ആയതിനാൽ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്നും ബോട്ടിംഗ് പുനരാരംഭിക്കുന്നതിനുള്ള നിർദ്ദേശം നൽകണമെന്നും മന്ത്രി റോഷി അഗസ്റ്റിന് നൽകിയ കത്തിൽ എംഎൽഎ ആവശ്യപ്പെട്ടു.
