കോതമംഗലം : എവിടെയും നിർത്തുന്ന കെഎസ്ആർടിസി ബസ് ശ്രദ്ധേയമാകുന്നു. കൊവിഡ്-19 സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പുതിയ നിർദേശങ്ങളും തീരുമാനങ്ങളുമായി കെഎസ്ആർടിസി. അനുവദിച്ചിരിക്കുന്ന സ്‌റ്റോപ്പുകൾക്ക് പുറമേ യാത്രക്കാർ ആവശ്യപ്പെടുന്ന എവിടെയും ബസ് നിർത്തും. യാത്രക്കാർ കൈകാണിക്കുന്ന എവിടെയും നിർത്തുകയും ചെയ്യും. കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ച കോതമംഗലം – നേര്യമംഗലം കെഎസ്ആർടിസി ബസിന് വൻ സ്വീകാര്യതയാണ് യാത്രക്കാരുടെ ഭാഗത്തുനിന്നും ഉള്ളത്. യാത്രക്കാരിൽ നിന്ന് ലഭിക്കുന്ന അഭിപ്രായമനുസരിച്ചാകും പുതിയ അൺലിമിറ്റഡ് ഓർഡിനറി ബസുകളുടെ റൂട്ട് നിശ്ചയിക്കുക എന്ന് അധികാരികൾ വ്യക്തമാക്കുന്നു.
