Connect with us

Hi, what are you looking for?

NEWS

ദേശീയപാത നവീകരണത്തിന്റെ മറവിൽ കോടികളുടെ മരം കൊള്ളയും മണ്ണ് കടത്തും:കൂട്ട ധർണ്ണ സമരം നടത്തി

നേര്യമംഗലം :കൊച്ചി മുതൽ മൂന്നാർ വരെ ദേശീയപാതയുടെ നവീകരണ പ്രവർത്തനങ്ങളുടെ മറവിൽ ദേശീയപാതയ്ക്ക് ഇരുവശവും കാനകൾ തീർത്തു റോഡിന് വീതി കൂട്ടി ഉള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ മറവിൽ നിർമ്മാണത്തിനായി കാനകൾക്കായി കുഴിയെടുക്കുമ്പോൾ ലഭ്യമാകുന്ന ആയിരക്കണക്കിന് ലോഡ് മണ്ണ് നീക്കം ചെയ്ത് ഒരു സ്ഥലത്ത് കൂട്ടിയിട്ട് ലേലം ചെയ്തു ആ തുക സർക്കാരിലേക്ക് ലഭ്യമാക്കണമെന്നാണ് കരാറുകാരന് കൊടുത്തിരിക്കുന്ന നിർദ്ദേശം .ഇതുപോലെ തന്നെയാണ് റോഡിന് ഇരുവശവും ഉള്ള തേക്ക്, തമ്പകം, പ്ലാവ് ,മാവ് മഹാഗണി ,ആഞ്ഞിലി,ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള മരങ്ങളും പാഴ് തണൽ മരങ്ങളും ഉൾപ്പെടെ ഉള്ള മരങ്ങൾ വെട്ടി നീക്കി ഒരു സ്ഥലത്ത് കൂട്ടിയിട്ട് ലേലം ചെയ്ത് കിട്ടുന്ന തുക സർക്കാരിലേക്ക് ലഭ്യമാക്കണം എന്നാണ് കരാറുകാരന് കൊടുത്തിട്ടുള്ള നിർദ്ദേശം എന്നാൽ കാന തീർക്കുവാൻ കുഴിക്കുമ്പോൾ ലഭ്യമാകുന്ന ആയിരക്കണക്കിന് ലോഡ് മണ്ണുകൾ കരാറുകാരൻ ബിനാമികളെ ഉപയോഗിച്ച് ഊന്നുകൽ വെള്ളാമക്കുത്തിലും നെല്ലിമറ്റം കോളനി പടിയിലെ സ്വകാര്യ വ്യക്തിയുടെ ഒന്നര ഏക്കറിലെ 20 അടി കുഴിയായി കിടക്കുന്ന സ്ഥലവും, തങ്കളം തൃക്കാരിയൂർ റൂട്ടിൽ സ്വകാര്യ വ്യക്തിയുടെ പാടശേഖരത്തിലേക്ക് മണ്ണടിച്ച് നികത്തുന്നതുൾപ്പെട നിരവധിയായ സ്ഥലത്ത് ഈ മണ്ണുകൾ കൊണ്ടുപോയി നികത്തിക്കിട്ടിയ കോടിക്കണക്കിന് രൂപ കൊള്ളയിടിക്കുകയാണ് ഉണ്ടായിട്ടുള്ളത്.

ഇതുപോലെ തന്നെ വൻമരങ്ങളും നേര്യമംഗലം ചേർന്ന് ടൗണിൽ നിന്നും വില്ലാഞ്ചിറ കയറ്റം തീരുന്ന വരെ ഉള്ള പ്രദേശത്ത് ദേശീയപാത അതോറിറ്റിയുടെ അല്ലാത്ത വനം വകുപ്പിന്റെ കീഴിലുള്ള വലിയ ഭീമൻ മരങ്ങൾ ഉൾപ്പെടെ മുറിച്ച് കടത്തിക്കൊണ്ടു പോവുകയാണ് ചെയ്തിട്ടുള്ളത് മാത്രമല്ല ഈ റോഡിൻറെ നിർമ്മാണ പ്രവർത്തനത്തിൻ്റെ ഭാഗമായിട്ട് പാറ വരുന്ന ഭാഗം ഉണ്ട് .ഈ പാറകൾ പൊട്ടിച്ചു നീക്കി അതും വിറ്റ് ലക്ഷങ്ങൾ കീശയിലാക്കിയിരിക്കുകയാണ്. മാത്രമല്ല നെല്ലിമറ്റം വില്ലേജ് ഓഫീസിന് സമീപം രണ്ടു മരങ്ങൾ ചില്ലകളിലെ ഒരു ഭാഗം നീക്കം ചെയ്ത് അടിവേരുകൾ നീക്കം ചെയ്ത് വെട്ടാൻ വേണ്ടി നിർത്തിയിട്ടുണ്ട് .ഒന്നര മാസം മുമ്പാണ് ഈ പ്രവർത്തി ചെയ്തത്. വളരെ അപകടാവസ്ഥയിലാക്കിക്കൊണ്ട് ഒരു ഭീമൻ കമ്പ് മരം റോഡിന് മുകൾഭാഗത്ത് റോഡിന് മരത്തിൻ്റെ ചില്ലകൾ വലതുവശത്ത് എപ്പോൾ വേണമെങ്കിലും ഒടിഞ്ഞ് താഴേക്ക് പതിച്ച് തിരക്കേറിയ സ്ഥലമാണ് നെല്ലിമറ്റം ടൗൺ. ഈ മരം വലിയ അപകട സാധ്യത നിലനിർത്തിയിട്ടുണ്ട് . അതുകൊണ്ട് അപകടാവസ്ഥ പാഴ് മരങ്ങൾ എത്രയും പെട്ടെന്ന് മുറിച്ചു നീക്കണമെന്നും ദേശീയപാതയിൽ നിന്ന് കടത്തിക്കൊണ്ടുപോയിട്ടുള്ള കോടിക്കണക്കിന് രൂപയുടെ മണ്ണും കല്ലും മരങ്ങളും കടത്തി കൊണ്ട് പോയി കോടികൾ തട്ടിയെടുത്ത കാട്ടുകൊള്ള നടത്തിയവർക്കെതിരെ ജുഡീഷ്യൻ അന്വേഷണം കൊണ്ടുവന്ന് സർക്കാരും ലഭ്യമാകാകേണ്ട കോടിക്കണക്കിന് രൂപ പിടിച്ചെടുക്കണമെന്നും കാട്ടുകൊള്ള നടത്തിയവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കോതമംഗലം താലൂക്ക് പൗരസമിതി നെല്ലിമറ്റം ടൗണിൻ അപകടാവസ്ഥയിൽ നിൽക്കുന്ന മരത്തിന് മുന്നിൽ വീല്ലേജാഫീസിനു സമീപം ഇന്ന് ശനിയാഴ്ച രാവിലെ 11 മണിക്ക് കൂട്ട ധർണ്ണാ സമരം നടത്തിയത്.ധർണാ സമരം കോതമംഗലം താലൂക്ക് പൗരസമിതി ചെയർമാൻ അഡ്വക്കേറ്റ് പോൾ മുണ്ടക്കൽ ഉദ്ഘാടനം ചെയ്തു പ്രസിഡണ്ട് ഷാജി പീച്ചക്കര അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡൻറ് ജിജി പുളിക്കൽ ജനറൽ സെക്രട്ടറി മനോജ് ഗോപി, ഭാരവാഹികളായ ടി.പി.മേരിദാസ്, ജോർജ്ജ് മനിയാനിപുറം, റോയി പിട്ടാപ്പിള്ളിൽ, സുബിൻ തോമസ് എബ്രഹാം പഴുക്കാളിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഫോട്ടോ: ദേശീയ പാതാ നവീകരണ നിർമ്മാണ പ്രവർത്തനത്തിൻ്റെ മറവിൽ കോടികളുടെ വിലപിടിപ്പുള്ള മരം കൊള്ളയും മണ്ണ് കടത്തും നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നെല്ലിമറ്റം ടൗണിലുൾപ്പെടെ പാതി വെട്ടി അപകടാവസ്ഥയിൽ ഒരു മാസത്തിലേറെയായി നിൽക്കുന്ന പാഴ് മരങ്ങൾ മുറിച്ച് നീക്കണമെന്നുമാവശ്യപ്പെട്ട് കോതമംഗലം താലൂക്ക് പൗരസമിതി നെല്ലിമറ്റം ടൗണിൽ നടത്തിയ കൂട്ട ധർണ്ണ സമരം പൗരസമിതി ചെയർമാൻ അഡ്വ. പോൾ മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!